പഴമൊഴി

പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ലുകളെ (Proverbs) ഏതൊരു ഭാഷയിലെയും മുത്തുകളും പവിഴങ്ങളുമായാണ് കണക്കാക്കുന്നത്.  ഈ വിശേഷ  പദപ്രയോഗങ്ങൾ ഭാഷക്ക് ചിന്തയുടെ വിഹായസ്സിലേക്ക് പറന്നുയരുവാൻ അനന്യമായ
ചിറകുകൾ നൽകുന്നു.  ഉദാഹരണത്തിന് `നിറകുടം തുളുമ്പില്ല `, എന്നോ `മിന്നുന്നതെല്ലാം പൊന്നല്ല` എന്നോ ഒക്കെ കേൾക്കുമ്പോൾ ആ ചുരുങ്ങിയ വാക്കുകളിലൂടെ സംവേദിക്കപ്പെടുന്ന ആശയങ്ങളുടെ ബാഹുല്യത്തെക്കുറിച്ച് ചിന്തിച്ചാൽ നാമൊക്കെ അത്ഭുതപ്പെടും.  സുഭാഷിതം, പഴമൊഴി, ആപ്തവാക്യം എന്നൊക്കെ വിവക്ഷിക്കപ്പെടാറുള്ള ഈ പഴഞ്ചൊല്ലുകളുടെ ഒരു സമാഹാരമാണ് ഈ പേജുകൊണ്ട് ഉദ്ദേശിക്കുന്നത്.  നിങ്ങൾക്കറിയാവുന്ന പഴമൊഴികളും ഈ പേജിലെ comments കോളത്തിൽ എഴുതി ഈ സംരംഭവുമായി സഹകരിക്കുമല്ലോ.

പഴംചൊല്ലിൽ പതിരില്ല എന്നല്ലേ പഴമൊഴി.

അകലത്തെ ബന്ധുവിനേക്കാൾ ഉതകും അരികത്തെ ശത്രു.

അക്കരപ്പച്ച

അക്കരെ നിന്നാൽ ഇക്കരെപ്പച്ച.

അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ?

അജഗജാന്തരം.

അധികമായാൽ അമൃതും വിഷം.

അനുഭവം ഗുരു.

അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുര.

അല്പജ്ഞാനം ആപത്ത്.

അല്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിക്കു കുട പിടിക്കും.

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല.

അടക്കയായാൽ മടിയിൽ വക്കം, അടകക്കാമരമായാലോ?

അടി തെറ്റിയാൽ ആനയും വീഴും.

അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കണം.

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും പട്ടിക്ക് മുറുമുറുപ്പ്.

അത്താഴം മുടക്കാൻ നീർക്കോലിയായാലും മതി.

അങ്കവും കാണാം താളിയും ഒടിക്കാം .

അച്ചിക്ക് കൊഞ്ചു പക്ഷം നായർക്ക് ഇഞ്ചി പക്ഷം.

അച്ഛൻ ഇച്ഛിച്ചതും പാൽ  വൈദ്യൻ കല്പിച്ചതും പാൽ.

അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കണോ?

അണ്ണൻ മൂത്താലും മരം കേറ്റം മറക്കുമോ?

അണ്ണാൻ കുഞ്ഞും തന്നാലായത്.

അത്താഴമുണ്ടാൽ അരക്കാതം നടക്കണം.

അത്താഴം മുടക്കാൻ നീർക്കോലി മതി.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.

ആകെ  മുങ്ങിയാൽ കുളിരില്ല

ആന കൊടുത്താലും ആശ കൊടുക്കരുത്.

ആനക്കാര്യത്തിനിടക്ക് ചേനക്കാര്യം.

ആനപ്പുറത്തിരിക്കുന്നവൻ പട്ടിയെ പേടിക്കണോ?

ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടുമോ?

ആനയുണ്ടോ ആനയുടെ വലിപ്പം അറിയുന്നു?

ആനവായിൽ അമ്പഴങ്ങ.

ആനക്കാര്യത്തിനിടക്ക് ചേനക്കാര്യം.

അനുഭവം ഗുരു.

ആടിനറിയാമോ അങ്ങാടിവാണിഭം.

ആടുകിടന്നിടത്ത് പൂട പോലുമില്ല.

ആവശ്യക്കാരനുണ്ടോ ഔചിത്യം.

ആറ്റിൽ കളഞ്ഞാലും അളന്നു കളയണം.

ഇടിവെട്ടിയവനെ പാമ്പുകടിച്ചു.

ഇരുന്നിട്ടുവേണം കാല് നീട്ടാൻ.

ഇഷ്‌ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം.

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.

ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ല .
You can`t wake a person who is pretending to be asleep.

ഉപ്പു തിന്നവൻ വെള്ളം കുടിക്കും.

ഉണ്ട ചോറിൽ മണ്ണിടരുത്.

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം.

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും.

എല്ലാറ്റിനും ഒരു കാലമുണ്ട്.
For everything there is a season.

ഏട്ടിലെ പശു പുല്ലു തിന്നുമോ?

ഒരേ തൂവൽപ്പക്ഷികൾ.
Birds of a feather flock together.

ഒത്തുപിടിച്ചാൽ മലയും പോരും.

ഒരിറക്കമുണ്ടെങ്കിൽ അതിനൊരേറ്റവുമുണ്ട്.

ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം.

ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ.

ഓണത്തിനിടെ പുട്ടുകച്ചവടം.

കരയുന്ന കുഞ്ഞിനേ പാലുള്ളൂ.
The squeaky wheel gets the grease.

കണ്ണിനു കണ്ണ്, പല്ലിനു പല്ല്.
An eye for an eye, a tooth for a tooth.

കത്തുന്ന പുരയിൽനിന്നു കഴുക്കോൽ ഊരുക.

കയ്യൂക്കുള്ളവൻ കാര്യക്കാരൻ.

കണ്ണുണ്ടായാൽ പോരാ കാണണം.

കണ്ടറിയാത്തവൻ കൊണ്ടറിയും.

കണ്ടാലറിയാത്തവൻ കൊണ്ടാലറിയും.

കള്ളന് ചൂട്ടു പിടിക്കരുത്.

കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം.

കാണാം വിറ്റും ഓണം ഉണ്ണണം.

കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ?

കാലത്തിനൊത്ത കോലം.

കാള പെറ്റെന്നുകേട്ട് കയറെടുക്കരുത്.

കാക്ക കുളിച്ചാൽ കൊക്കാകുമോ?

കുന്തം പോയാൽ കുടത്തിലും തപ്പണം.

കുരങ്ങന്റെ കയ്യിൽ പൂമാല പോലെ.

കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ.

കൊടുക്കുന്ന കൈക്ക് കടിക്കരുത്.
Don`t bite the hand that feeds you.

കൊക്ക്  എത്ര കുളം കണ്ടതാ.

കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.

കൊന്നാൽ പാപം തിന്നാൽ തീരും.

കൊല്ലക്കുടിയിൽ സൂചി വിൽക്കരുത്.

കോലമോത്തത്തില്ലെങ്കിലും ശീലമൊക്കണം.

ഗതി കേട്ടാൽ പുലി പുല്ലും തിന്നും.

ചക്കിനു വച്ചത് കൊക്കിനു കൊണ്ടു.

ചക്കിക്കൊത്തൊരു ചങ്കരൻ.

ചെമ്മീൻ ചാടിയാൽ മുട്ടോളം.

ചില്ലുമേടയിലിരുന്ന് ആരും കല്ലെറിയരുത്.
People who live in glasshouses should not throw stones.

തനിക്കു താനും പേരക്കു തൂണും.

തല മറന്ന് എണ്ണ തേക്കരുത്.

താൻ പാതി ദൈവം പാതി.

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.

തലവര തുത്തൽ മായുമോ?

തീയില്ലാതെ പുകയുണ്ടാവില്ല.

തീക്കൊള്ളികൊണ്ടു തല ചൊറിയരുത്.

തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുക.

തെളിച്ച വഴിയേ പോയില്ലെങ്കിൽ പോയവഴിയേ തെളിക്കുക.

ദാനം കിട്ടിയ പശുവിൻറെ വായിൽ പല്ലുണ്ടോ എന്നു  നോക്കരുത്.
Beggars should not be choosers.
Never look a gift horse in the mouth.

ദിപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.

നനഞ്ഞിടം കുഴിക്കരുത്.

നല്ല മതിലുകൾ (വേലികൾ) നല്ല അയൽക്കാരെ ഉണ്ടാക്കുന്നു.
Good fences make good neighbours.

നാടോടുമ്പോൾ നടുവേ ഓടണം.

നിലവുണ്ടെന്നുകരുതി വേലിക്കുവോളം കക്കരുത്.

നിത്യാഭ്യാസി ആനയെ എടുക്കും.

നെല്ലും പതിരും തിരിച്ചറിയണം.

വിതച്ചത് കൊയ്യും.
As you sow so shall you reap.

പടപേടിച്ചു പന്തളത്തുചെന്നപ്പോൾ പന്തോംകൊളുത്തിപ്പട പന്തളത്ത്.

പല തുള്ളി പെരുവെള്ളം.

പലനാൾ കട്ടാൽ ഒരുനാൾ പിടിക്കപ്പെടും.

പല്ലു കൊഴിഞ്ഞ സിംഹത്തെപ്പോലെ.

പയ്യെ തിന്നാൽ പനയും തിന്നാം.

പശു ചത്തു മോരിലെ പുളിയും പോയി.

പട്ടി ചന്തക്കു പോയപോലെ.

പട്ടി തിന്നുകയുമില്ല പശുവിനെക്കൊണ്ടു തീറ്റിക്കയുമില്ല.
Like a dog in the manger.

പന്തിരാണ്ടുകൊല്ലം പട്ടിയുടെ വാല് കുഴലിലിട്ടാലും അതെ വളഞ്ഞുതന്നെ.

പൊട്ടൻ ചന്തക്കു പോയപോലെ.

പാഷാണത്തിൽ കൃമി.

പാത്രമറിഞ്ഞുവേണം വിളമ്പ്.

പാടത്ത് ജോലി വരമ്പത്തു  കൂലി .

പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ അതിന്റെ നടുത്തുണ്ടം തിന്നണം.

പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നുകഴിഞ്ഞാൽ കുരായാണ.

പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല.

പുകഞ്ഞ കൊള്ളി പുറത്ത്.

പുത്തനച്ചി പുരപ്പുറം തൂക്കും.

പുര കത്തുമ്പോൾ വാഴ വെട്ടണോ.

പട്ടിക്കു മീശ വന്നാൽ അമ്പട്ടനെന്താ കാര്യം.

പന്നിയുടെ മുൻപിൽ മുത്തു പോലെ.
Don`t cast your pearls bevor swine.

പൂച്ച പുറത്തു ചാടി.
Don`t let the cat out of the bag.

മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ?

മിന്നുന്നതെല്ലാം പൊന്നല്ല
All that glitters is not gold.

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.

മുട്ട പൊട്ടിക്കാതെ ഓംലറ്റുണ്ടാവില്ല.
You can`t make Omelette without breaking some eggs.

മുക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്.

മൂത്തവർ ചൊല്ലും മുതുനെല്ലിക്കാ ആദ്യം കയ്ക്കും പിന്നെ മധുരിക്കും.

മോങ്ങാനിരുന്നവന്റെ തലയിൽ തേങ്ങാ വീണു.

മൗനം വിദ്വാന് ഭൂഷണം.
The smarter you are, the less you speak.

വാദി കൊടുത്ത് അടി വാങ്ങരുത്.

ചക്കിനു വച്ചത് കൊക്കിനു കൊണ്ടു.

തലേലെഴുത്ത് തലോടിയാൽ പോകുമോ.

പശു ചത്തു മോരിലെ പുളിയും പോയി.

മിന്നുന്നതെല്ലാം പൊന്നല്ല.

നനഞ്ഞിറങ്ങിയാൽ കുളിച്ച് കയറണം.

നാടോടുമ്പോൾ നടുവേ ഓടണം.

രണ്ടു വള്ളത്തിൽ കാലു വെക്കരുത്.

വല്ലഭനു പുല്ലുമായുധം.

വണ്ടിക്കാളക്കു പുല്ലില്ല പിന്നെയാ തെണ്ടിക്കാളക്ക്.