Aesop`s Fables

ഈസോപ്പ് കഥകൾ

ഈ ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള കഥകളാണ് ഈസോപ്പ് കഥകൾ. ഈ കൃതികൾ ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലേക്കും തന്നെ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈസോപ്പ് കഥകൾക്കു  തുല്യമായ കഥകളാണ് ഇന്ത്യയിലെ പഞ്ചതന്ത്രം കഥകൾ. ഇവിടെ കഥകൾ തനതായ ശൈലിയിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. മലയാളികൾ ലോകത്തിന്റെ എല്ലാ കോണുകളിലും കുടിയേറുന്ന ഈ കാലഘട്ടത്തിൽ മലയാളഭാഷയിലുള്ള പരിജ്ഞാനം വളർത്തുവാനും നിലനിർത്തുവാനും ഈ ചെറിയ സംരംഭം സഹായിക്കും എന്ന് കരുതുന്നു.

ഈസോപ്പ് കഥകളുടെ ഉറവിടം.

ബി.സി. 620 നും 564-നുമിടയിൽ പ്രാചീന ഗ്രീസിൽ ജീവിച്ചിരുന്ന ഈസോപ്പ് എന്ന അടിമയാണ് ഈ കഥകളുടെ ഉപജ്ഞാതാവെന്നു കരുതുന്നു. അദ്ദേഹത്തിന്റെ മരണശേഷവും ഏതാണ്ട് 3-4 നൂറ്റാണ്ടുകളോളം ഈ കഥകളെല്ലാം തന്നെ വായ്മൊഴിയായാണ് കൈമാറ്റം ചെയ്യപ്പെട്ടു വന്നിരുന്നത്.  ഇക്കാലയളവിലും, പിന്നിടും പുതിയ പുതിയ കഥകളും, പഴയ കഥകളുടെ പുതിയ വ്യാഖ്യാനങ്ങളും ഈസോപ്പിന്റെ കഥകളോട് കൂട്ടിച്ചെർക്കപ്പെടുകയും അവയും ഈസോപ്പുകഥകളെന്നറിയപ്പെടുകയും ചെയ്തു.  യാഥാർത്‌ഥത്തിൽ `ഫേബിളുകൾ` എന്നറിയപ്പെടുന്ന ഈ കല്പിതകഥകൾ സാമൂഹിക-രാഷടരീയ-സാംസ്‌കാരിക മേഖലകളിലെ അപച്യുതികൾക്കെതിരായി പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ടവയായിരുന്നുവെങ്കിലും കാലാന്തരത്തിൽ കുട്ടികളുടെ പഠ്യപദ്ധതിയിൽ ചെറുതല്ലാത്തതൊരു സ്ഥാനം കയ്യടക്കി.

ചെന്നായും ആട്ടിൻ കുട്ടിയും

പണ്ടൊരിക്കലോറി ദിവസം ഒരു കുന്നിൻചെരുവിലെ കൊച്ചരുവിക്കരയിൽ കിടന്നുറങ്ങുകയായിരുന്നു വിശന്നു വളഞ്ഞൊരു ചെന്നായ.  പെട്ടെന്നൊരു ശബ്ദം കേട്ട് ഞെട്ടിയുണർന്ന അവൻ കണ്ടത് താഴെ താഴ്വാരത്തിൽ അരുവിക്കരയിൽ നിന്ന് വെള്ളം കുടിക്കുന്ന ചെമ്മരിയാട്ടിന് കുട്ടിയെയാണ്.  വിശന്നു തളർന്നിരുന്നു ചെന്നായ വിചാരിച്ചു എന്തെങ്കിലും കാരണം പറഞ്ഞ് ആട്ടിൻകുട്ടിയെ കൊന്നു തിന്നുക തന്നെ.
അവൻ ആട്ടിൻകുട്ടിയെ വിളിച്ച് ക്രുദ്ധനായി ചോദിച്ചു.  "എനിക്ക് ദാഹമടക്കാനുള്ള വെള്ളം നീയെന്തിനാണ് കലക്കിയത്?"
അത് കേട്ട ആട്ടിൻകുട്ടി പറഞ്ഞു.  അതിനൊരു സാദ്ധ്യതയുമില്ല, കാരണം നീ നില്കുന്നിടത്തുനിന്ന് വെള്ളം താഴെ ഞാൻ നിൽക്കുന്നിടത്തേക്കാണ് ഒഴുകുന്നത്.  അതുകൊണ്ട് വെള്ളം കലക്കിയതിനുത്തരവാദി ഞാനായിരിക്കില്ല. 
ചെന്നായ് പറഞ്ഞു "അത് ശരിയായിരിക്കാം, പക്ഷേ കഴിഞ്ഞ വര്ഷം എന്നെ ചിത്ത വിളിച്ചത് നീയല്ലേ?"
ആട്ടിൻകുട്ടി പറഞ്ഞു "അത് ശരിയല്ല, കഴിഞ്ഞ വര്ഷം ഞാൻ ജനിച്ചിട്ടുപോലുമില്ല.  എനിക്കിപ്പോൾ 6 മാസം പ്രായമേയുള്ളു."
"അത് നിയല്ലായിരുന്നുവെങ്കിൽ നിന്റെ അപ്പനായിരുന്നിരിക്കും.ഏതായാലും ശിക്ഷ നീയനുഭവിക്കണം" എന്ന് പറഞ്ഞുകൊണ്ട് ചെന്നായ ആട്ടിൻകുട്ടിയെ കൊന്നു ഭക്ഷിച്ചു. 
തന്റെ മരണവേദനക്കിടയിൽ ആട്ടിന്കുട്ടി കരഞ്ഞുകൊണ്ടു പറഞ്ഞു: "നിഷ്ടുരനായ  സ്വേച്ഛധിപതിക്ക് കാരണങ്ങൾ കണ്ടെത്തനെളുപ്പമാണ്."സീയൂസ് ദേവനും ആമയും.

സീയൂസിന്റ വിവാഹമായിരുന്നു അന്ന്.  സീയൂസ് ദേവൻ ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും, ദേവന്മാരെയും, അസുരന്മാരെയും, മനുഷ്യരെയും, മൃഗങ്ങളെയും, ജലജീവികളെയുമെല്ലാം തൻറെ വിവാഹസദ്യക്കു ക്ഷണിച്ചിരുന്നു.

ഒളിമ്പസ് മലമുകളിലുള്ള സീയൂസിന്റെ കൊട്ടാരത്തിലെ വിരുന്നിന് ആമച്ചേട്ടനൊഴികെ എല്ലാവരുമെത്തി. എന്തുകൊണ്ടാണ് ആമ വിരുന്നിനെത്തതിരുന്നത് എന്നറിയാൻ സീയൂസ് ദേവൻ പിറ്റേന്ന് ആമയുടെ വീട്ടിലെത്തി. ആമ പറഞ്ഞു. എത്ര ചെറുതാണെങ്കിലും എനിക്കെന്റെ വീട്ടിലിരിക്കുന്നതനിഷ്‌ടം. മറ്റുള്ളവരുടെ ആഘോഷങ്ങളിലൊന്നും പങ്കെടുക്കുന്നതിലെനിക്കു താല്പര്യമില്ല.
സീയൂസിനു ദേഷ്യം വന്നു. അദ്ദേഹം അമ്മയോട് പറഞ്ഞു. ഇനി നീ പോകുന്നിടത്തോക്കെ നിന്റെ വീടും ചുമന്നുകൊണ്ടു പൊയ്ക്കൊള്ളുക.

"It is better to live humbly and simply in one`s own home than to live lavishly at someone else`s."

നായയും നായക്ക് കിട്ടിയ എല്ലിൻ കഷണവും
 
 ഒരിക്കൽ ഒരു പട്ടിക്ക് ഒരു എല്ലിൻ കഷണം കിട്ടി. അത് തന്റെ താമസസ്ഥലത്ത് കൊണ്ടുപോയി കഴിക്കാമെന്ന ആഗ്രഹവുമായി അവൻ എല്ലിൻ കഷണവുമായി പോവുകയായിരുന്നു. പോകുന്ന വഴിക്ക് അവന് ഒരു പാലം കടക്കേണ്ടതു ഉണ്ടായിരുന്നു. പാലത്തിൽ കയറിയ അവൻ താഴേക്ക് നോക്കി.  അപ്പോൾ താഴെ ഒരു  നായ  ഒരു എല്ലിൻ  കഷണവുമായി നിൽക്കുന്നത് അവൻ കണ്ടു. യഥാർത്ഥത്തിൽ അത് അവൻറെ തന്നെ നിഴലിലാണെന്ന് അവനു മനസ്സിലായില്ല.

 പെട്ടെന്ന് അവൻ ആലോചിച്ചു താഴെ നിൽക്കുന്ന നായയുടെ കയ്യിലുള്ള എല്ലിൻ കഷണം കൂടി കിട്ടിയാൽ വീട്ടിൽ കൊണ്ടുപോയി ഭാര്യക്കും മക്കൾക്കും കൊടുത്ത് സുഭിക്ഷമായി കഴിക്കാമല്ലോ. അവൻ ഉറക്കെ കുരച്ചു അപ്പോൾ അവൻറെ കൈവശം ഉണ്ടായിരുന്നു എല്ലിൻകഷണം കൂടി  താഴെ പുഴയിലേക്ക് വീണു. കുറെ നേരം കൂടി അവിടെ നിന്ന് കുരച്ചതിനുശേഷം തൻറെ അമളി മനസ്സിലാക്കി അവൻ വെറുംകൈയോടെ അവിടെ നിന്നും വീട്ടിലേക്കു പോയി.


പൂച്ചക്കാര് മണി കെട്ടും.ഒരിക്കൽ ഒരു കർഷകന്റെ വീട്ടിൽ മിടുക്കനായ ഒരു പൂച്ചയുണ്ടായിരുന്നു. ഈ പൂച്ച ആ പ്രദേശത്തുള്ള എലികൾക്കെല്ലാം ഒരു പേടിസ്വപ്നമായിരുന്നു. വീട്ടിലും മുറ്റത്തും തൊടിയിലും അയൽവീടുകളിൽപ്പോലും ഉള്ള എലികളെ അവൻ ഒന്നൊന്നായി കൊന്നു തിന്നുകൊണ്ടിരുന്നു. Read more…………...