യൂറോപ്യന്‍ യൂണിയന്റെ ഭാവി (G)

George Odathekkal

  
യൂറോപ്യന്‍ യൂണിയന്‍ എന്നത് സാമ്പത്തികമായും രാഷ്ട്രീയമായും ഇരുപത്തിയേഴു രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഒരു വലിയ സംഘടനാ സംവിധാനമാണ്. രണ്ടായിരത്തി

പതിമൂന്നു ജുലൈയില്‍ ക്രോയേഷ്യ കു‌ടി ചേരുമ്പോള്‍ ഇരുപത്തിയെട്ട്. ഒന്നൊഴിയാതെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളെയും ഒന്നിച്ചൊരു കുടക്കിഴില്‍ കൊണ്ടുവന്ന്,  ഒരേ കറന്‍സിയില്‍ വിനിമയം നടത്തി ഭരിക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്റെ ആദ്യകാല വക്താക്കള്‍ സ്വപ്നം കണ്ടിരുന്നത്‌. അതിനായുള്ള ആരംഭച്ചുവടുവയ്പുകള്‍ 1948 ല്‍ തന്നെ, അതായത് ഏകദേശം അറുപതു വര്ഷം മുന്‍പുതന്നെ, നടന്നിരുന്നതായി നമുക്ക് കാണുവാന്‍ കഴിയും. 

അല്പം ചരിത്രം    

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ തുടങ്ങിവച്ചതും, നശിപ്പിച്ചു നാമാവശേഷമായതും യൂറോപ്യര്‍ മാത്രമാണെന്ന വ്യക്തമായ ധാരണയില്‍ നിന്നുടലെടുത്തതാണീ തീരുമാനങ്ങള്‍. ഏതൊരു രാജ്യത്തിന്റെയും വ്യാവസായിക വളര്‍ച്ചക്കും, ജീവി തനിലവാര മേന്മയ്ക്കും അത്യന്താപേക്ഷിതമായ കല്‍ക്കരിയും, ഇരുമ്പുരുക്ക് അയിരുകളും രണ്ടു വ്യത്യസ്ത രാജ്യങ്ങളിലായിപ്പോയതും മറ്റൊരു കാരണം. (കല്ക്കരിയുടെ സുലഭത ജര്‍മനിയിലെ മുർ ഗെബീറ്റും, ഇരുമ്പയിരുകള്‍ ഫ്രാന്‍സിലെ ആള്സേദ് പ്രോവിൻസുമായത്). ഇതു രണ്ടും ഒരു രാജ്യത്തിലായാല്‍ നല്ലതെന്ന `മഹാനായ` ഹിറ്റ്ലറിന്റെ കണക്കുകൂട്ടലുകളില്‍ നിന്ന് തുടങ്ങിയ ലോകമഹായുദ്ധങ്ങള്‍ നാശമല്ലാതെ മറ്റൊന്നും സമ്മാനിച്ചില്ല. `യുദരെന്ന`ആ നശിച്ച ജനാവലിയെ ഉന്മൂലനം ചെയ്തു ഈ ഭൂമുഖത്തു നിന്നു അപ്പാടെ തുടച്ചുമാറ്റി ആര്യവര്‍ഗമെന്ന ശ്രേഷ്ടസമൂഹത്തെ മാത്രം വാർത്തെടുക്കുകയെന്നത് മറ്റൊരു മറയും. അതുകൊണ്ടിനി ഉടമ്പടികള്‍ കൊണ്ട് കാര്യം കാണുന്നതാണ് നല്ലതെന്ന് അന്നത്തെ നേതാക്കള്‍ തീരുമാനിച്ചു. ആ പയനിയര്‍ നേതാക്കള്‍ ഷോണ്‍ മോണെ, റോബര്‍ട്ട്‌ ഷുമാന്‍, പോള്‍ ഹെന്‍ട്രി സ്പാര്‍ക്ക്‌, ആള്സിടി ഗസ്പേരി എന്നിവരായിരുന്നു.ഇവരുടെ നേതൃത്വത്തില്‍ യൂറോപ്പിലെ ആറു സ്വതന്ത്ര രാഷ്ട്രങ്ങള്‍ -വെസ്റ്റ്‌ ജെര്‍മനി,ഹോളണ്ട്,ഫ്രാന്‍സ് ,ഇറ്റലി ,ബെല്‍ജിയം ,ലക്സംബുര്ഗ് - ചേര്‍ന്നാണ് ആദ്യമായി യൂറോപ്യന്‍ കോള്‍ ആന്‍ഡ്‌ സ്റ്റീല്‍ കമ്യൂണിറ്റി, യൂറോപ്യന്‍ എക്കണോമിക് കമ്യുണിറ്റി, യൂറോപ്യന്‍ ആറ്റമിക് എനര്‍ജി കമ്യുണിറ്റി എന്നിങ്ങനെ മുന്ന് ഉടമ്പടികള്‍ ഉണ്ടാക്കിയത്.1957 ല്‍ റോമില്‍ വച്ച് ആദ്യമായി ഒപ്പിട്ടു സ്ഥിരീകരിച്ച ഈ ഉടമ്പടിയാണ് ട്രീറ്റി ഓഫ് റോം. ഈ ഉടമ്പടി 1968 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. അതിനു മുന്‍പുതന്നെ ബ്രുസല്‍ ഉടമ്പടി, പാരിസ് ഉടമ്പടി, മോഡിഫയ്‌ഡ് ബ്രുസല്‍ ഉടമ്പടി ഇവയൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലും ആരംഭത്തിലേ ഉണ്ടായിരുന്ന ആറുരാജ്യങ്ങളിലെയും പ്രതിനിധികള്‍ വ്യക്തമായി ഉണ്ടാക്കിയ ഉടമ്പടിയാണ് ട്രീറ്റി ഓഫ് റോം.

ഉടമ്പടി ഒപ്പിട്ടത് റോമില്‍ വച്ചാണെങ്കിലും പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം സുപ്പര്‍ പവര്‍ ആയി ഫ്രാന്‍സ് എന്നും മുന്നില്‍ നിന്ന് ഭരിക്കുന്നോ എന്ന് മറ്റു അംഗ രാഷ്ട്രങ്ങള്‍ സംശയിച്ചു. കാരണം അന്നത്തെ ഫ്രാന്‍സിലെ ശക്തനായ ഭരണാധികാരി ജനറല്‍ ചാള്‍സ് ഡി ഗുല്‍ മറ്റെല്ലാവരെയും അപേക്ഷിച്ച് പുതിയൊരു ഹിറ്റ്‌ലറിനു ജന്മം കൊടുക്കുമോയെന്ന ആശങ്ക ഉയര്‍ന്നു വന്നു. അത് കൊണ്ട് ഉടമ്പടിയിലെ പല ഭാഗങ്ങളും പുതുക്കി കൊണ്ട് മറ്റൊരു ഉടമ്പടി ബ്രുസലില്‍     ഒപ്പുവയ്ക്കപ്പെട്ടു. ഇത് പ്രകാരം 1967 ജൂലൈ ഒന്നു മുതല്‍ ECSC, EEC, EVERTOM എന്നിവ മൂന്നും ചേര്‍ന്ന് യൂറോപ്യന്‍ കമ്യുണിററി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.


യൂറോപ്യന്‍ കമ്യു ണിറ്റി യുടെ ആദ്യത്തെ മീറ്റിംഗില്‍ അധ്യക്ഷനായിരുന്നത് ഷോണ്‍ റേ ആയിരുന്നത് കൊണ്ട് ഇതിന്റെ പേര് റേ
കമ്മീഷന്‍ എന്നും അറിയപ്പെട്ടു. ഈ യൂറോപ്യന്‍ കമ്യൂ ണിറ്റിയില്‍ 1973 ല്‍ ഡെന്മാര്‍ക്ക്‌, അയര്‍ലണ്ട്, യുണൈറ്റട് കിങ്ങ്ഡം എന്നിവ
കൂടി ചേര്‍ന്നു, തുടര്‍ന്ന് ഗ്രീസ് (1981) പോര്‍ച്ചുഗല്‍ (1986)സ്പെയിന്‍ (1986)എന്നിവ കൂടി ചേര്‍ന്ന് യൂറോപ്പ്യന്‍ കമ്യു ണിറ്റി വലുതായി.. 1990 ല്‍ ഈസ്റ്റ്-വെസ്റ്റ്‌ ജെര്‍മനികള്‍ ഒന്നായപ്പോള്‍ ഈസ്റ്റ് ജെര്‍മനി കൂടി ചേര്‍ന്ന പുതിയ ജെര്‍മനി യൂറോപ്യന്‍ കമ്യുണിറ്റിയുടെ ഭാഗമായി.1993 ലെ മാസ്ട്രിറ്റ് ഉടമ്പടി പ്രകാരം യൂറോപ്യന്‍ യൂണിയന്റെ ഇന്നത്തെ പേര് സ്ഥിരീകരിച്ചു. 1998 ല്‍ ഓസ്ട്രിയയും, ഫിൻലണ്ടും, സ്വീഡനും അവരവരുടെ ജനഹിത പരിശോധനക്കു ശേഷം E U വില്‍ വന്നു.ഇതൊക്കെ E U വിന്റെ ചരിത്രം


 യുറോ കറന്‍സി യുടെ വരവ്

ഇതിലൊക്കെ ഉപരിയായി യുറോപ്യന്‍ യുണിയനും ഒരു കറന്‍സി വേണമെന്നതായിരുന്നു അടുത്ത പടി. 2002 ല്‍ പന്ത്രണ്ടു രാജ്യങ്ങള്‍ സമ്മതിച്ച് യുറോ കറന്‍സി കൂടി ഇറക്കിയപ്പോള്‍ രാഷ്ട്രീയമായും യൂ ണിയന് ഒരു ശക്തി കേന്ദ്രത്തിന്റെ നില വന്നു.


 സാമ്പത്തിക സുരക്ഷ.

ഇവിടെയാണ്‌ രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു തുടങ്ങിയത്. കറന്‍സി എല്ലവര്‍ക്കും ഒന്നായപ്പോള്‍ ഒന്നിച്ചു ചിലവാക്കാം, എവിടെയും പോകാന്‍ കസ്റ്റംസ് പരിശോധന വേണ്ട എന്ന നില വന്നപ്പോള്‍ അന്ന് വരെ ഇല്ലാതിരുന്ന, എല്ലാവരും സമന്മാരാണെന്ന നില വന്നു ചേര്‍ന്നു .

വാസ്തവത്തില്‍ ഈ രാജ്യങ്ങളെല്ലാം തന്നെ ഈ സമാനമായ സാമ്പത്തിക നിലവാരം എതിയവരല്ലായിരുന്നല്ലോ. ഒരു അമേരിക്കക്കാരന്‍ ഡോളര്‍ കയ്യില്‍ വച്ച് ചിലവാക്കുമ്പോളും ഒരു ചൈനാക്കാരന്‍ ഹുവാന്‍ ചിലവാക്കുമ്പോഴും അത് അതതു രാജ്യങ്ങളില്‍ എവിടെ വച്ചായാലും അവര്‍ സ്വന്തം നാട്ടുകാര്‍ തന്നെ. അമേരിക്കന്‍ അല്ലെങ്കില്‍ ചൈനക്കാരന്‍. ബൃഹത്തായ ജനബാഹുല്യ ശേഷി വഹിക്കുന്ന ഇന്ത്യ മഹാ രാജ്യത്തിനും ഈ സമാനത, തുല്യത ഇന്ത്യയില്‍ എവിടെയും പ്രതീക്ഷിക്കാം. ഭാഷ വ്യത്യസ്തമായിരുന്നാലും 110 കോടി ജനങളുടെ കാറസി എന്നും ഇന്ത്യന്‍ റുപ തന്നെ. പക്ഷെ യുറോയും കൈയില്‍ പിടിച്ചു കൊണ്ട് സാധനങ്ങള്‍ വാങ്ങാനിറങ്ങുന്നവന് രാജ്യാതിര്‍ത്തി കടക്കുമ്പോള്‍ ഭാഷയും മാറും, അതാതിടങ്ങളിലെ സാമ്പത്തിക നിലവാരങ്ങളും മാറും. വേറെ വേറെ രാജ്യക്കാരെന്ന അന്തരം വ്യക്തമാവുകയും ചെയ്യും. മാത്രവുമല്ല ഓരോ രാജ്യത്തിലെയും ജനങ്ങളുടെ സ്വാഭാവിക നേതൃത്വം പല പല ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന ഭീമമായ തുകകള്‍ കുടുതല്‍ കുടുതല്‍ രാജ്യത്തിന്റെ സമ്പദ്    വ്യവസ്തകൾക്കനുസൃതമാല്ലാതെ വരുമ്പോള്‍ കടങ്ങള്‍ കൂടിക്കൂടി വരുകയും ഇതെല്ലാം യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രത്യേക കണക്കില്‍ അതതു രാജ്യങ്ങളുടെതു മാത്രമായ കടങ്ങളായി പരിണമിക്കുകയും ചെയ്യും. ഫലമോ, സാമ്പത്തിക ശേഷി കൂടുതലുള്ള ജെര്‍മനിയോ ഫ്രാന്‍സോ പോലുള്ള രാജ്യങ്ങള്‍ മറ്റിതര യുറോ കാറന്‍സി രാജ്യങ്ങളെക്കൂടി ചേര്‍ത്ത് അവരുടെ കൂടെ കടങ്ങള്‍ വീട്ടണമെന്ന ന്യായമായ ആവശ്യം ഉയര്‍ന്നു വരികതന്നെ ചെയ്തു. അതാണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

 യുറോപ്യന്‍ യുണിയനിലെ അംഗരാഷ്ട്രങ്ങളായ ഗ്രീസ് , പോർട്ടുഗല്‍ ,സ്പെയിന്‍,    ഇറ്റലി ഇവരൊക്കെ ഉണ്ടാക്കി വയ്ക്കുന്ന അതി ഭീമമായ രാഷ്ട്ര കടബാധ്യത ജെര്‍മന്‍ ബാങ്കുകളിലെ സേവിങ്ങ്സ് ബാലന്‍സ് കൊണ്ട് നികത്താന്‍ സാധിക്കുന്നതെയുള്ളൂ എന്ന പൊതു ധാരണ നിന്ദ്യമായി പരിണമിക്കും. ഗ്രീസിന്റെ 300 ബില്ല്യന്‍ യുറോ യും ഇറ്റലിയുടെ 150 ബില്ല്യന്‍ യുറോയും പോര്ടുഗലിന്റെ 75 ബില്ല്യന്‍ യുറോയും സ്പെയിനിന്റെ 200 ബില്ല്യന്‍ യുറോയും എല്ലാം ചേര്‍ന്നാല്‍ 725 ബില്ല്യൻ  യൂറോ ആവുമെങ്കില്‍ 4880 ബില്ല്യന്‍ യുറോ സേവിങ്ങ്സ് ബാങ്കില്‍ ബാലന്‍സ് സൂ ക്ഷിക്കുന്ന ജര്‍മനിക്ക് നിഷ്പ്രയാസം ഈ അംഗരാഷ്ട്രങ്ങളെ കട ബാധ്യതയില്‍ നിന്നൊഴിവാക്കാവുന്നതെയുള്ളൂ എന്ന അഭിപ്രായം ജര്‍മനി എങ്ങിനെ മുഖ വിലക്കെടുക്കും. എങ്ങിനെ സഹിക്കും. ആത്യന്തികമായി അവര്‍ സൂപര്‍ ആര്യന്‍ ജര്‍മ്മന്‍ ജനതയാണ്. അവരതിന് ബാധ്യസ്ഥരാണോ? അല്ലെ? ആല്ല! പക്ഷെ ആണ് താനും! കാരണം വലിയ ഒരു ശരീരത്തിന്റെ ഏതു ഭാഗത്ത്‌ രോഗം വന്നാലും ശുശ്രുഷിച്ചു ഭേദമാക്കേണ്ട ചുമതലമുഴുവന്‍ ശരീരത്തിനും ഉള്ളതല്ലേ ?അങ്ങനെയായാല്‍ മേലാളനായ  ജെര്‍മനി അവരുടെ ബാങ്കുകളിലെ ബാലന്‍സ് പ്രസിദ്ധീകരിക്കാതിരിക്കാനാണ് സാധ്യത. മറ്റു രാജ്യങ്ങളുടെ കണ്ണില്‍ക്കടി മാറിക്കിട്ടാനെങ്കിലും അതുപകരിക്കും.
 


   യൂറോയ്ക്കും എതിര്‍പ്പുകള്‍

യുറോപ്യന്‍ യൂ ണിയനിലെ എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടി ഒരു ഏകീകൃത കറന്‍ സി പുറത്തിറങ്ങിയെങ്കിലും എല്ലാ അംഗ രാജ്യങ്ങളും ഈ കറന്‍സിയെ സ്വാഗതം ചെയ്തില്ല. EUROPIAN FREE TRADE ASSOCIATION രാജ്യങ്ങളായ ഐസ് ലാന്‍ഡ്, നോര്‍വെ , ലിഹ്റ്റെന്‍സ്റൈന്‍ ,സ്വിസ്സ് , കുടാതെ ഇംഗ്ലണ്ടും യുറോയെ സ്വാഗതം ചെയ്തില്ല. അവരുടെ കറന്‍സി തന്നെ മെച്ചപ്പെട്ടതെന്നും അത് തന്നെയാണ് സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനുയോജ്യമെന്നും ഇംഗ്ലിഷ് ജനത വിധി എഴുതിയപ്പോള്‍ സ്വിസ് ഫ്രാങ്കിനപ്പുറം മറ്റൊരു കറന്‍സി ആത്മഹത്യാ പരമായ ഒരു ചുവടു വയ്പായിരിക്കുമെന്നു സ്വിസ് ജനത അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.


അത് കൊണ്ട് മെച്ചമുണ്ടായത് സ്വിട്സര്‍ലന്‍ഡി നു മാത്രമല്ല.,യുറോ കറന്‍സി സ്വികരിച്ചു കഴിഞ്ഞ രാജ്യങ്ങളിലെ വലിയ മടിശീലക്കാര്‍ തങ്ങളുടെ സേവിങ്ങ്സ് തന്ത്ര പൂര്‍വം സ്വിസ് ബാങ്കുകളിലേയ്ക്കു കടത്തി. ഇതിനെതിരായാണ് പഴയ ജര്‍മ്മന്‍ ധനകാര്യ മന്ത്രി ആയിരുന്ന പീറ്റര്‍ സ്റ്റെന്‍ബ്രുക്ക് സ്വിസ്സിനെ ഒരു ബ്ലാക്ക്‌ ലിസ്റ്റില്‍ പെട്ട രാജ്യമായി മുദ്ര കുത്തിയത്. അതേ തുടര്‍ന്നുണ്ടായ വാദ കോലാഹലങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ലെങ്കിലും സ്വിസ് ഭരണ നേതൃത്വം വലിയ പ്രാധാന്യമൊന്നും ഇതിനു കൊടുത്തിട്ടില്ല തന്നെ. കാരണം അതാണ്‌ സ്വിസ് ബാങ്ക് കളുടെയും ജീവനക്കാരുടെ വേതന വ്യവസ്തകളുടെയും അടിത്തറ. അതീല്‍ തൊട്ടു കളിക്കാന്‍ അവര്‍ ആരെയും അനുവദിക്കില്ല താനും. അറിഞ്ഞു കൊണ്ട് ഒരു സ്വിസ് കാരനും മറ്റൊരുവന്‍ കുഴിച്ച കുഴിയില്‍ ചെന്ന് ചാടില്ല.


1. Europain Fair Trade Association (EFTA)
2. Europian Union (EU)
3. Europian Economic Area(EEA) 


   EFTA യി ലെയും EU വിലെയും എല്ലാ അംഗങ്ങളും Europian Economic Area യില്‍ അംഗമാണ്. പക്ഷെ EU വിലെ എല്ലാ അംഗങ്ങള്‍ക്കും CE Marking Directives ബാധകമായിരിക്കെ EFTA യിലെ നാല് അംഗങ്ങള്‍ക്കും (Irland,Norway,Lichtenstein,Switzarland) ഈ ഡയറക്ടിവസ് ബാധകമല്ല. സ്വീകരിക്കണമെങ്കില്‍ ആവാമെന്ന് മാത്രം. EFTA രുപീക്രുത്മായതു തന്നെ അങ്ങനെയൊരു സൌകര്യത്തിന്റെ പേരിലാണ് താനും. പിന്നെന്തിനീ ചേരിതിരിവുകള്‍?


EU വും EFTAയും,പിന്നൊരു EEA യുമൊക്കെ എന്തിനു വേണ്ടി ?കാരണം വ്യക്തം, ഉത്പന്നങ്ങള്‍ എല്ലാവര്ക്കും ഉണ്ടാക്കണം, വില്‍ക്കണം. അതുപോലെ വാങ്ങുകയും വേണം. സാമ്പത്തികമായ ഈ പരസ്പര സഹകരണം ആവശ്യമായിരിക്കെ രാഷ്ട്രിയമായ ഭരണ നിയന്ത്രണങ്ങളും നിയമങ്ങള്‍ അടിച്ചേല്പ്പിക്കലും വേണ്ടെന്ന ആവശ്യമാണ്‌ ഈ ചേരിതിരിവുകള്‍ക്കു കാരണം. 

   
EU അംഗങ്ങളുടെ കടബാദ്ധ്യതകള്‍


സാമ്പത്തികമായ സഹകരണവും അതുപോലെ പരസ്പര സംരക്ഷണവും ആവശ്യമില്ലാത്ത ആരും ഇക്കുട്ടത്തിലില്ല.പക്ഷെ അവരില്‍ ചിലരുടെ പക്കല്‍ സ്വന്തം ആവശ്യങ്ങള്‍ കഴിഞ്ഞു വരും കാല നിക്ഷേപങ്ങല്‍ക്കായി ക്രമാതീതമായ സമ്പത്ത് നിക്ഷേപിച്ചു വച്ചിട്ടുണ്ട്. ഈ സംഭരണ കൂമ്പാരത്തില്‍ നിന്നാണ് സംഘടനയിലെ അംഗമാണെന്നു പറഞ്ഞു അംഗരാഷ്ട്രങ്ങള്‍ ഓരോന്നായി പണം കടം ചോദിക്കുന്നത്.(സംഭാവന ചോദിക്കുന്നത് ). സാമ്പത്തിക ശേഷി കുറഞ്ഞ രാജ്യങ്ങള്‍ ഉള്ളവരില്‍ നിന്ന് പണം ആവശ്യപ്പെടുമ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.


ഉദാ: സ്വിറ്സാര്‍ലാന്‍ഡ്‌. അവിടെ പണം ധാരാളമുണ്ട്. കടമായോ സംഭാവനയായോ കൊടുക്കാനുണ്ടോ ? ഇല്ല താനും. പക്ഷെ സകല യുറോപ്യന്‍ രാജ്യങ്ങളെക്കാള്‍ ആളോഹരി വരുമാനവും GNP യും നിക്ഷേപ സമാഹാരവുമുണ്ടെങ്കിലും ഔദ്യോഗികാമായി
വീതിച്ചു കൊടുക്കാനും ആ പേരില്‍ നേതൃത്വത്തിലിരുന്നു ഇതെല്ലം ഞങ്ങളെക്കൊണ്ടാവുമെന്നും ഉറക്കെ വിളിച്ചു പറയാനുള്ള ചങ്കുറപ്പും തന്റേടവും അമേരിക്കയെപ്പോലെ സ്വിസ്സ്സര്‍ലാന്‍ഡിനില്ല.


 ഇതൊക്കെ സാധിച്ചിരുന്ന അമേരിക്ക അത് കൊണ്ട് തന്നെ ലോക പോലിസ് കളിച്ചു വികലമായ രാഷ്ട്രിയ നേതൃത്വത്തിന്‍ കുഞ്ചിയോടിഞ്ഞു വീഴാറായിരിക്കയാണ്. ഇനിയും പഴയ രീതിയില്‍ കളിച്ചാല്‍ രാജ്യത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളും മറ്റു ലോക രാജ്യങ്ങള്‍ക്കു തീറു നല്‍കേണ്ടി വരും. ഈ സാഹചര്യങ്ങളില്‍ നിന്നാണ് വലിയ സഹായ ഹസ്തം നീട്ടാനും EU വില്‍ ചെരാനുമൊന്നും സ്വിറ്റ്സര്‍ലാന്‍ഡ്‌ തയാറാവാത്തത്. 
  
പ്രമാദമായ ചോദ്യം

യുറോപ്യന്‍ യുണിയന്‍ നിലം പതിക്കുമോ?


രണ്ടു ലോക യുദ്ധങ്ങള്‍ നയിച്ച്‌ അതിന്റെ കെടുതികളില്‍ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര് ത്തെണിററ രണ്ടു മഹല്‍ ശക്തികളായ യുറോപ്പിലെ രണ്ടു ജെര്‍മനികളും ഒന്നായി ചേര്‍ന്ന ഇന്നത്തെ ജെര്‍മനിയും അങ്ങ് കിഴക്കു ദിക്കിലെ ജപ്പാനും രണ്ടും സ്വന്തം ജീ വിതാനുഭവം കൊണ്ട് പഠിച്ച് സ്വ പ്രയത്നം കൊണ്ട്, അശ്രാന്ത പരിശ്രമം കൊണ്ട് സ്വയം പര്യാപ്തത കൈ വരിച്ച ശക്തികളാണ്. വീണ്ടുമൊരു പതനത്തിനു ഇവര്‍ രണ്ടു പേരും തയാരാവുകയില്ല. പിന്നെ ആവശ്യ നേരത്ത് പാവങ്ങളെ (പാവങ്ങളായ മറ്റു സഹോദര രാജ്യങ്ങളെ )സഹായിക്കയും അവരുടെ കൂടി ഉന്നമനത്തിനു ശ്രമിക്കയും ചെയ്‌താല്‍ പുണ്യം കിട്ടും. പക്ഷെ പണ്ട് സംഭവിച്ചതു പോലെ അധികാരവും സമ്പത്തും രാജ്യത്തിന്റെ പൊതുമുതലായ യുവത്വത്തെ തെറ്റായ നയ ലക്ഷ്യത്തില്‍ കൊണ്ടാക്കിയാല്‍ അവരുടെ കൂടെ പതനത്തില്‍ ദുഖിക്കേണ്ടി വരും.

അങ്ങനെ സംഭവിക്കാന്‍ ഒരു വിഭാഗവും  സംമ്മതിക്കയില്ലെന്നാണ് സാഹചര്യങ്ങള്‍ കാട്ടിത്തരുന്നത്. Karlsruhe യിലെ ഒരു കോടതിയുടെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ തീരുമാനം യുറോപ്യന്‍ യുണിയനിലെ അംഗരാഷ്ട്രങ്ങളെ സഹായിക്കണം, കൈ പിടിച്ചു കൂടെ നിറുത്തണം പക്ഷെ അത് ഏതു പരിധി വരെ ആകാം എത്ര ധനസഹായം കൊടുക്കാം എന്ന് ഈ കോടതി തീ രുമാനിച്ചു.
190 ബില്ല്യന്‍ യുറോ ജെര്‍മനിയുടെ പരമാവധി സഹായമാവാമെന്നു ഭരണഘടനാബെഞ്ച് വിധിച്ചു. അതൊരു നല്ല ലക്ഷണമാണ്. കാരണം കൂട്ടത്തില്‍ വച്ച് സഹായിക്കാന്‍ കഴിവുള്ളത് ജെര്‍മനിക്കു മാത്രമാണ്. അവര്‍ സഹായിക്കില്ലെന്നു വന്നാല്‍ ഫ്രാന്‍സും പിന്നോട്ടു മാറും. അവര്‍ക്ക് സ്വന്തം കാര്യങ്ങള്‍ നടത്താന്‍ തന്നെ വിഷമമെന്നാണ് ഫ്രെഞ്ച് ജനതയുടെ വിലയിരുത്തല്‍. പിന്നെങ്ങനെ സഹായിക്കാന്‍. ഈയൊരു പ്രശനത്തില്‍ തട്ടി EU എന്നാ മഹാ സംരംഭം ആടിയുലഞ്ഞു പോകരുതെന്ന് തന്നെയാണ്  സ്വിറ്റ്സര്‍ലാന്‍ഡ്‌ ന്റെയും താല്പര്യം. കാരണം ചുറ്റിലും സംഭവിക്കുന്ന സാമ്പത്തിക പരാജയങ്ങളും കടക്കെണിയും ക്രമേണ സ്വിസ് സമ്പദ്  വ്യവസ്ഥയേയും ബാധിക്കും.അത് കൊണ്ട് EU നില നില്‍ക്കുന്നത് തന്നെയാണ് സ്വിറ്റ്സര്‍ലാന്‍ഡിനു നല്ലത്.

2011 ലെ സ്ഥിതിവിവര കണക്കനുസരിച്ച് 500 മില്യന്‍ ജനങ്ങളും 17.6 ട്രില്യന്‍ ഡോളര്‍ GDP യു മുള്ള യുറോപ്യന്‍ യുണിയനിലെ രാജ്യങ്ങള്‍ (compare: USA 350 മില്യന്‍ ജനങ്ങള്‍ 5.8 ട്രില്യന്‍ ഡോളര്‍ GDP) ഒരുമിച്ചു നില്‍ക്കുന്നതു തന്നെയാണ് ആഭികാമ്യം. പക്ഷെ അംഗരാജ്യങ്ങള്‍ കടം മാത്രം ഉണ്ടാക്കി വച്ചു മുന്‍പോട്ടു പോയാല്‍ സ്ഥാപക നേതാക്കളുടെ ലക്ഷ്യങ്ങളും സ്വപ്നവും ജലരേഖയായി മാറും.

ചുരുക്കത്തില്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം തന്നെ ആണ് ഇവിടെയും പ്രധാനം. വരവനുസരിച്ചു മാത്രം ചിലവാക്കുക. വ്യക്തിയായാലും രാജ്യങ്ങളായാലും അയല്‍ക്കാര്‍ ചിലവഴിക്കുന്നതു കണ്ടു അനുകരിക്കാന്‍ ശ്രമിച്ചാല്‍ ആസ്തി ഇല്ലെങ്കില്‍ കടം കൊണ്ട് നശിക്കയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല.
ഒറ്റ വാക്കില്‍ -ആന കാഷ്ടിക്കുന്നതു പോലെ കാഷ്ടിക്കുവാന്‍ ആട് ശ്രമിക്കാതിരിക്കുക.

George Odathekkal