Mercury and the Woodcutter

മരംവെട്ടുകാരനും മെർക്കുറി ദേവനും.
 
ഒരിക്കലൊരു മരംവെട്ടുകാരൻ  വനത്തിൽ പുഴക്കരയിലുള്ള ഒരു മരം മുറിക്കുകയായിരുന്നു.  പെട്ടെന്നാണ് അയാളുടെ കയ്യിൽനിന്നും കോടാലി വഴുതി പുഴയിലെ ആഴമുള്ള  വെള്ളത്തിലേക്ക് വീണത്.  അത് പെട്ടെന്ന് തന്നെ പുഴയുടെ
ആഴങ്ങളിലേക്ക് മുങ്ങിപ്പോവുകയും ചെയ്തു. 
 
തൻറെ ഉപജീവനത്തിന് ഏറ്റവും ആവശ്യമായ തൻറെ ആയുധം നഷ്ടപ്പെട്ടതിൽ മരംവെട്ടുകാരന് അതീവ ദുഃഖം ഉണ്ടായി.   ഇനി എന്ത് ചെയ്യും എന്ന ചിന്തയുമായി അവൻ പുഴയുടെ തീരത്ത് ഇരുന്ന് ദൈവത്തോട് പ്രാർത്ഥിച്ചു.  പെട്ടെന്ന് ഒരു സ്വർണ്ണ കോടാലിയുമായി സമുദ്ര ദേവനായ മെർക്കുറി അവൻറെ മുൻപിൽ മുൻപിൽ പ്രത്യക്ഷപ്പെട്ടു.  സമുദ്ര ദേവൻ അവനോട് ചോദിച്ചു ഇതാ ഇതാണോ നിൻറെ നഷ്ടപ്പെട്ട കോടാലി. മരംവെട്ടുകാരൻ പറഞ്ഞു  അല്ല ഇതല്ല എൻറെ  കോടാലി.  വീണ്ടും ജലത്തിനടിയിലേക്കു മറഞ്ഞ സമുദ്ര ദേവൻ വീണ്ടും ഒരു വെള്ളി കോടാലിയുമായി ഉയർന്നുവന്നു. മരംവെട്ടുകാരൻ പറഞ്ഞു അല്ല ഇത് എൻറെതല്ല.

  സമുദ്ര ദേവൻ മൂന്നാം തവണ മരംവെട്ടുകാരന്റെ സ്വന്തം കോടാലിയുമായി ട്ടാണ് ഉയർന്നുവന്നത്. മരംവെട്ടുകാരൻ വളരെ സന്തോഷത്തോടെ പറഞ്ഞു ഇതാ ഇതുതന്നെയാണ് എൻറെ കോടാലി.  ഇത്  എടുത്തു തന്ന താങ്കൾക്ക് വളരെയധികം നന്ദി. മരംവെട്ടുകാരന്റെ സത്യസന്ധതയിൽ  സന്തോഷവാനായ  സമുദ്ര ദേവൻ സ്വർണ്ണ കോടാലിയും വെള്ളികോടാലിയും അവന് സമ്മാനമായി നൽകി.
 
വൈകുന്നേരം  തിരിച്ച് ഗ്രാമത്തിലെത്തിയ മരംവെട്ടുകാരൻ തനിക്ക് ഉണ്ടായ ഭാഗ്യത്തിന്റെ കഥ ഗ്രാമവാസികളുമായി പങ്കുവയ്ക്കുകയും സ്വർണ്ണ കോടാലിയും വെള്ളി കോടാലിയും വിറ്റുകിട്ടിയ പണം കൊണ്ട് നല്ലൊരു വീടും കൃഷിസ്ഥലങ്ങളും വാങ്ങുകയും സുഖത്തിലും  സമൃദ്ധിയിലും  ജീവിക്കുകയും ചെയ്തു.
 
മരംവെട്ടുകാരന്റെ അയൽക്കാരൻ ആയിരുന്ന കൽപ്പണിക്കാരൻ രാമുവിന് മരംവെട്ടുകാരനുണ്ടായ ഭാഗ്യത്തിൽ അസൂയതോന്നി.  രാമൻറെ ഭാര്യ ലക്ഷ്മി പറഞ്ഞു ഹേ മനുഷ്യാ ഇവിടെ ഇങ്ങനെ ഇരിക്കാതെ ഒരു കോടാലിയും എടുത്ത് വനത്തിലെ പുഴക്കരയിൽ പോയി മരം മുറിക്കാൻ പാടില്ലേ. ചിലപ്പോൾ നമ്മുടെ  അയൽക്കാരൻ  മരംവെട്ടുകാരനെപ്പോലെ ഭാഗ്യം വന്നുകൂടായ്കയില്ല.
പിറ്റേന്ന് രാവിലെ തന്നെ  രാമു ഒരു കോടാലിയും എടുത്തു വനത്തിലേക്ക് പോയി.  അവിടെ പുഴക്കരയിലുള്ള ഒരു മരം വെട്ടി തുടങ്ങി.

 കുറച്ചു കഴിഞ്ഞപ്പോൾ അവൻ കോടാലി പുഴയിലേക്ക് വലിച്ചെറിഞ്ഞു.  പെട്ടെന്ന് തന്നെ സമുദ്ര ദേവൻ ഒരു സ്വർണ കോടാലിയുമായി ജലത്തിൽ നിന്ന് ഉയർന്നുവന്നു.   രാമു പറഞ്ഞു. ഇതാ ഇതു തന്നെയാണ് എൻറെ നഷ്ടപ്പെട്ട കോടാലി. താങ്കൾ അത് എനിക്ക് തിരിച്ചു തരിക.  സമുദ്ര ദേവൻ പറഞ്ഞു.  നീ പറയുന്നത് സത്യമല്ല സമുദ്ര ദേവൻ സ്വർണ  കോടാലിയുമായി പുഴയിലെ ജലത്തിലേക്ക്  മറഞ്ഞു. രാമു അന്ന് വൈകുന്നേരം വരെ പുഴക്കരയിൽ കാത്തിരുന്നു. എന്തുഫലം. അവൻറെ ഇരുമ്പു കോടാലികൂടി  നഷ്ടപ്പെട്ടത് മാത്രം മിച്ചം.

 
സത്യസന്ധത എന്നും  എപ്പോഴും വിലപിടിപ്പുള്ളതാണ്.