The Secret of Success

വിജയിക്കുവാൻ വേണ്ടത്.

ഒരിക്കൽ യുവാവായ ഒരു ശിഷ്യൻ സോക്രട്ടീസിനോട് ചോദിച്ചു.  ജീവിതത്തിൽ വിജയിക്കുവാൻ ഞാനെന്താണ് ചെയ്യേണ്ടത്.  സോക്രട്ടീസ് യുവാവിനോട് പറഞ്ഞു, നാളെ രാവിലെ പുഴക്കരുകിലേക്കു വരൂ, ഞാൻ പറഞ്ഞുതരാം.

പിറ്റേന്ന് രാവിലെ തന്നെ വളരെ പ്രതീക്ഷയോടെ യുവാവ് നദീ തീരത്തെത്തി
സോക്രട്ടീസിനുവേണ്ടി കാത്തുനിന്നു.  അല്പം കഴിഞ്ഞപ്പോൾ സോക്രട്ടീസും വന്നെത്തി.  സോക്രട്ടീസ് യുവാവിനോട് തന്നോടൊപ്പം പുഴയിലേക്കിറങ്ങിവരുവാനാവശ്യപ്പെട്ടു.  അവർ നടന്നുനടന്ന ഏതാണ്ട് കഴുത്തൊപ്പം വെള്ളമായപ്പോൾ പെട്ടെന്ന് സോക്രട്ടീസ് യുവാവിന്റെ തലയിൽ പിടിച്ച് വെള്ളത്തിലേക്കാഴ്ത്തി.  യുവാവിന് ശ്വാസം മുട്ടി പിടഞ്ഞു. കുറച്ചു പുഴവെള്ളം വയറ്റിലുമായി. ഏതാണ്ട് രണ്ടു മിനിറ്റുകൾക്കുശേഷം സോക്രട്ടീസ് യുവാവിനെ വെള്ളത്തിൽനിന്നും പൊക്കിയെടുത്ത് കരയിലേക്കു കൊണ്ടുവന്നു.

സോക്രട്ടീസ് പറഞ്ഞു വെള്ളത്തിനടിയിൽവച്ച് നീ വായുവിനുവേണ്ടി എത്ര തീവ്രമായി ആഗ്രഹിച്ചുവോ, അത്രയും തീവ്രമായി നീ നിന്റെ ജീവിതലക്ഷ്യങ്ങൾക്കുവേണ്ടി പരിശ്രമിച്ചാൽ നിനക്കതു നേടിയെടുക്കുവാനും ജീവിതത്തിൽ വിജയിക്കുവാനും സാധിക്കും.