The Serpent and the Farmer

കൃഷിക്കാരനും പാമ്പും
 
ശൈത്യകാലത്തെ ഒരു സന്ധ്യയിൽ തൻറെ ജോലി കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു നമ്മുടെ  കൃഷിക്കാരൻ. മഞ്ഞു മൂടിയ വഴിവക്കിൽ ഒരു കറുത്ത ചരട് പോലെ എന്തോ ഒന്ന് അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. അടുത്തു ചെന്നു നോക്കിയപ്പോൾ  തണുത്ത് വിറച്ച്  കിടക്കുന്ന ഒരു  പാമ്പാണ് അതെന്ന് അയാൾക്ക്  മനസ്സിലായി. സഹതാപം തോന്നിയ കർഷകൻ തന്റെ മേൽ മുണ്ട് എടുത്ത് പാമ്പിനെ പൊതിഞ്ഞെടുത്തു.
 
വീട്ടിലെത്തിയ അയാൾ അതിനെ ചിമ്മിനിയുടെ അടുത്തുവച്ച് ചൂട് കൊടുത്തു. വീട്ടിനുള്ളിലെ ചൂടുള്ള കാലാവസ്ഥയിൽ എത്തിയ പാമ്പിന് ആരോഗ്യവും ഉന്മേഷവും ആയി. മുറിയിലൂടെ ഇഴഞ്ഞു നടക്കാൻ തുടങ്ങിയ പാമ്പിനെ തൊട്ടുതലോടി ലാളിക്കാം എന്നുകരുതി കർഷകൻറെ കൊച്ചുമകൾ പാമ്പിന്റെ അടുത്തേക്ക് ചെന്നു.
 
പെട്ടന്നാണ് പാമ്പ് തനി സ്വഭാവം കാണിച്ചത് പത്തിവിടർത്തി മകളെ കടിക്കുവാൻ തുടങ്ങിയ പാമ്പിനെ കൈയിൽ കിട്ടിയ ഒരു വെട്ടുകത്തി ഉപയോഗിച്ച് കർഷകൻ  തല വെട്ടിമാറ്റി.
 
ദുഷ്ടന്മാരിൽ നിന്നും ഒരിക്കലും നന്ദി പ്രതീക്ഷിക്കരുത്