Why do we Cry

നമ്മളെന്തിന് കരയണം.
ഒരിക്കൽ ഒരിടത്ത് ഒരു ബുദ്ധിമാനായ സന്യാസി ഉണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ അദ്ദേഹം തന്നെ കാണാനെത്തുന്നവർക്കായി പ്രഭാഷണങ്ങൾ നടത്തുകയും അവരുടെ പരാതികളും സങ്കടങ്ങളും കേൾക്കുകയും ചെയ്തുപോന്നു.
 
 പലപ്പോഴും ആളുകൾ ഒരേ തരത്തിലുള്ള പരാതികൾ തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്.  ഒരിക്കൽ ഒരു പ്രഭാഷണത്തിനിടയിൽ അദ്ദേഹം ഒരു തമാശ പറഞ്ഞു.  കേൾവിക്കാർ എല്ലാവരും സ്വയം മറന്ന് പൊട്ടിച്ചിരിച്ചു. അവരുടെ ചിരി ഒന്നടങ്ങിയപ്പോൾ അദ്ദേഹം വീണ്ടും ഒരിക്കൽ കൂടി അതേ  തമാശ തന്നെ പറഞ്ഞു.  ഇത്തവണ കേൾവിക്കാരിൽ വളരെ കുറച്ചുപേർ മാത്രമേ ചിരിച്ചുള്ളു.  സന്യാസി അതെ തമാശ വീണ്ടും വീണ്ടും ആവർത്തിച്ചു.
 
ഒരേ തമാശ മൂന്നും നാലും തവണ ആവർത്തിച്ചപ്പോൾ ആർക്കും അത് രസകരമായി തോന്നിയില്ല.
 
 ചിലരൊക്കെ അസ്വസ്ഥരായി.  അപ്പോൾ സന്യാസി പറഞ്ഞു,  സന്തോഷകരമായ കാര്യം ആയിട്ടുകൂടി രണ്ടും മൂന്നും തവണ കേട്ടപ്പോൾ നിങ്ങൾക്ക് അതു  മടുത്തു കഴിഞ്ഞു. ഇതുപോലെതന്നെ നിങ്ങളെ സങ്കടപ്പെടുത്തുന്ന കാര്യങ്ങളും  പലതവണ ആവർത്തിക്കുമ്പോൾ അവയുടെ അസ്വസ്ഥതകളും വേദനകളും കുറയേണ്ടതല്ലേ.  അല്ലെങ്കിൽ അവയുടെ തീവ്രത  നമുക്ക് സഹിക്കാൻ കഴിയേണ്ടതല്ലേ???