Aesop`s Fables

Aesop`s Fables in Malayalam

ഈസോപ്പ് കഥകൾ.
ഈ ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള കഥകളാണ് ഈസോപ്പ് കഥകൾ. ഈ കൃതികൾ ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലേക്കും തന്നെ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈസോപ്പ് കഥകൾക്കു  തുല്യമായ കഥകളാണ് ഇന്ത്യയിലെ പഞ്ചതന്ത്രം കഥകൾ. ഇവിടെ കഥകൾ തനതായ ശൈലിയിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്

പൂച്ചക്കാര് മണി കെട്ടും.
ഒരിക്കൽ ഒരു കർഷകന്റെ വീട്ടിൽ മിടുക്കനായ ഒരു പൂച്ചയുണ്ടായിരുന്നു. ഈ പൂച്ച ആ പ്രദേശത്തുള്ള എലികൾക്കെല്ലാം ഒരു പേടിസ്വപ്നമായിരുന്നു. വീട്ടിലും മുറ്റത്തും തൊടിയിലും അയൽവീടുകളിൽപ്പോലും ഉള്ള എലികളെ അവൻ ഒന്നൊന്നായി കൊന്നു തിന്നുകൊണ്ടിരുന്നു.

ഈസോപ്പും കൂട്ടുകാരും
ഒരിക്കൽ ഈസോപ്പിന്റെ  യജമാനൻ  ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയ്ക്ക് തയ്യാറാകുവാൻ ഈസോപ്പിനോടും അവൻറെ  കൂട്ടുകാരായ അടിമകളോടും ആവശ്യപ്പെട്ടു. ദൂരെയുള്ള കൃഷിസ്ഥലത്തുനിന്ന് വിളവുകൾ ശേഖരിച്ച് വീട്ടിലെത്തിക്കുകയായിരുന്നു ലക്ഷ്യം

സിംഹത്തിന്റെ പങ്ക് .
ഒരിക്കൽ ഒരു സിംഹം ഒരു കുറുക്കനെയും ഒരു ചെന്നായയും ഒരു കടുവയെയും  കൂട്ടി നായാട്ടിനു പോയി അവർ ഒരു ദിവസം മുഴുവൻ അലഞ്ഞു നടന്നിട്ടും ഒന്നും കിട്ടിയില്ല

താവളകൾക്കൊരു രാജാവ്
പണ്ട് പണ്ട് ഗ്രീസിൽ നടന്ന കഥയാണ്. ഗ്രീസിലെ സുന്ദരങ്ങളായ ദ്വീപുകളോന്നിലെ ശുദ്ധജലതടാകത്തിൽ കുറെയേറെ തവളകൾ സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചുവരികയായിരുന്നു.  തടാകത്തിലെ മീനുകളെ ഭക്ഷിച്ചും, തടാകതീരത്ത് ഇളംവെയിൽ കൊണ്ടും കാലംകഴിക്കവേ അവർക്കു തോന്നി. ഞങ്ങൾക്കും ഒരു രാജാവുണ്ടായിരുന്നെങ്കിലെന്ന്.

കൽക്കരിവില്പനക്കാരനും ചിത്രകാരനും.
ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു കൽക്കരിവില്പനക്കാരൻ താമസിച്ചിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ ഒരു ചിത്രകാരനും ആ ഗ്രാമത്തിലെത്തി. കെട്ടിടങ്ങളുടെയും മറ്റും ചുവരുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ അയാൾ വരച്ചു.

ഞണ്ടമ്മയും ഞണ്ടിൻകുഞ്ഞും
ഒരിക്കൽ ഞണ്ടിൻകുഞ്ഞിന്റെ 'അമ്മ കുഞ്ഞിനോട് പറഞ്ഞു. നീയിങ്ങനെ ഇപ്പോഴും ഇടത്തോട്ടും വലത്തോട്ടും നടക്കാതെ നേരെ നടക്കാൻ പഠിക്കണം. മിടുക്കന്മാരൊക്കെ അങ്ങനെയാണ് നടക്കുന്നത്.

വവ്വാലും കീരിയും
ഒരിക്കൽ അവിടെയുമിവിടെയും പറന്നുനടക്കുന്നതിനിടയിൽ ഒരു വവ്വാൽ  ഒരു കീരിയുടെ പിടിയിലായി.  തന്നെ വെറുതെ വിടണമെന്ന് വവ്വാൽ കീരിയോടപേക്ഷിച്ചു.

കിട്ടാത്ത മുന്തിരി പുളിക്കും മുന്തിരി 
ഒരിക്കൽ ഒരു കുറുക്കൻ വിശന്നു വലഞ്ഞ് ഭക്ഷണമന്വേഷിച്ച് അലഞ്ഞുനടന്നു. അങ്ങനെ നടക്കുന്ന വഴിയിൽ അവൻ ഒരു മുന്തിരി തോട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു.

പന്നിക്കുഞ്ഞുങ്ങളോ പട്ടിക്കുഞ്ഞുങ്ങളോ സുന്ദരന്മാർ.

പൊന്മുട്ടയിടുന്ന താറാവ്
ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു ഭർത്താവും ഭാര്യയും സന്തോഷത്തോടെ ജീവിച്ചിരുന്നു അവർ അങ്ങനെ കഴിയുമ്പോൾ ഒരു സന്യാസി അതുവഴി വന്നു. വളരെ ദൂരം യാത്ര ചെയ്തു തളർന്നു വിശന്നിരുന്ന സന്യാസിയെ ഭർത്താവും ഭാര്യയും കൂടി തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു

കോഴിക്കു കിട്ടിയ മുത്ത്
ഒരു ദിവസം ഒരു പൂവങ്കോഴി കൂടെയുള്ള പിടക്കോഴികളുമായി വീട്ടുമുറ്റത്തുകൂടി ചിക്കിച്ചികഞ്ഞു നടക്കുകയായിരുന്നു. മുറ്റത്തരുകിൽ കരിയിലകൾക്കിടയിൽ തിളങ്ങുന്ന ഏതോ ഒരു വസ്തു

The cat 🐈 and the birds 🐦
ഒരിക്കൽ ഒരു മൃഗശാലയിലെ പക്ഷികൾ എല്ലാം അസുഖബാധിതരാണെന്നു കേട്ട് ഒരു പൂച്ച ഡോക്ടറുടെ വേഷം കെട്ടി അവരെ ചികിത്സിക്കുവാൻ തീരുമാനിച്ചു.  തനിക്ക് ഡോക്ടർ എന്ന നിലയിൽ പക്ഷിക്കൂട്ടിൽ കയാറാനായൽ തന്റെ ജീവിതം സുഖമായി രിക്കുമെന്നു പൂച്ച കരുതി.

ആട്ടിൻ തോലിട്ട ചെന്നായ
  ഒരിക്കൽ ഒരു ചെന്നായ ചെമ്മരിയാടിന്റെ  വേഷമിട്ട്  ഒരു ആട്ടിൻപറ്റത്തിന്റെ  കൂടെ കയറിപ്പറ്റി. തൻറെ കള്ളവേഷത്തിൽ ആർക്കും സംശയം കൊടുക്കാതെ ആട്ടിൻകുട്ടികളെ മോഷ്ടിക്കാം എന്ന വിചാരമാണ് അവനുണ്ടായിരുന്നത്.  വൈകുന്നേരം തന്റെ  ആടുകളെയെല്ലാം വൈകുന്നേരം  കൂട്ടിൽ കയറ്റിയപ്പോഴും പ്രത്യേക സംശയമൊന്നും തോന്നിയില്ല.

കൃഷിക്കാരനും പാമ്പും