വാഴ്വെന്‍ പൊരുളെ. VK

 

 "വാഴ്വെന്‍ പൊരുളെ"...
മേയ് ദിനാശംസകള്‍ -V.Kunjappu 

മെയ്‌ 1  സര്‍വ ദേശീയ  തൊഴിലാളി ദിനം. നവോത്ഥാനത്തിനും മതനവീകരണത്തിനും

ശേഷം വ്യവസായ വിപ്ലവം യൂറോപ്യന്‍ ചക്രവാളത്തില്‍ തുറന്നുവിട്ട കൊടുംകാറ്റിന്
ഇന്നും പത്തര മാറ്റ് . തീര്‍ത്തും അശാസ്ത്രീയവും സംകീര്‍ണവുമായ നിരവധി തൊഴില്‍
മേഖലകളില്‍ 12 ഉം  14 ഉം മണിക്കൂര്‍ നരകയാതന അനുഭവിച്ച സാധാരണ
തൊഴിലാളികളുടെ അവസ്ഥയല്ല ഇന്ന്.  മറിച്ച്‌ സംഘടിതവും സുശക്തവുമായ
തൊഴിലാളിവര്‍ഗം നൂറ്റാണ്ടുകളിലൂടെ രക്തം ചിന്തി നേടിയെടുത്ത അവകാശ സമരങ്ങളുടെ
സംരക്ഷണ സുദിനം കൂടിയാണ് മെയ്‌ 1
തൊഴില്‍ എടുക്കുന്നവരും തൊഴില്‍ കൊടുക്കുന്നവരുമായി മനുഷ്യവംശത്തെ രണ്ടായി
തിരിച്ചാല്‍ ഫലത്തില്‍ എല്ലാവരും തൊഴിലാളികള്‍ തന്നെ. തൊഴില്‍ അനുസരിച്ച്
മനുഷ്യരെ തട്ടുകളായി തിരിച്ച വ്യവസ്ഥിതി ഇന്ന് എവിടെ പോയി ?.  ഫ്യൂ ഡല്‍  
വ്യവസ്ഥിതിയും, ചാതുര്‍വര്‍ണ്ണ വ്യവസ്ഥിതിയും, ഫാസിസവും, നാസിസവും എന്തിനധികം
 കമ്മ്യൂണിസവും തകര്‍ന്നടിഞ്ഞത് സമീപ കാലത്തെ വെറും പ്രതിഭാസം മാത്രം. സംഘടിത
 മനുഷ്യചേതനയുടെ മുന്നില്‍ അടിയറവു വയ്കാതെ എന്തെങ്കിലും ഇവിടെ നിലനില്‍ക്ക-
ണമെങ്കില്‍ അതിന് ഭുരിപക്ഷത്തിന്റെ  പിന്തുണ ഉറപ്പാക്കിയേ തീരു . അതുകൊണ്ടാണ്
ജനാധിപത്യത്തിന്റെ മഹത്വം ഏറി വരുന്നതും. കാലാകാലങ്ങളായി ലോകത്തില്‍
നിലനിന്നു പോരുന്നതും. വ്യവസ്ഥിതികളില്‍ അധിഷ്ടിതമല്ലാത്ത ഒരു തത്വവും ഇവിടെ
വേരുന്നാന്‍ പോകുന്നുമില്ല.

എല്ലാ മനുഷ്യരും ജീവിക്കാനുള്ള ഉപാധിയായാണ് തൊഴിലിനെ കാണുന്നത്. 
ആഘോഷങ്ങള്‍ക്കു വേണ്ടിയാണ് തോഴിലെന്ന് Aristotle പറയുമ്പോള്‍ സന്തോഷത്തിനു
വേണ്ടിയാണ് തോഴിലെന്ന് Thomas Jefferson (മുന്‍ അമേരിക്കന്‍ പ്രസിഡണ്ട്‌) പറയുന്നു.
മനുഷ്യന് തൊഴില്‍ അനുഗ്രഹമാണെന്നും തൊഴില്‍ അനുസരിച്ചാണ് മനുഷ്യരെ കാത്തു
പരിപാലിക്കുന്നതെന്നും Leonardo Davanchi  പറയുന്നു. തൊഴിലുകൊണ്ടാണ്, അല്ലാതെ
ഓരോ വ്യക്തിയുടെയും കൈവശമുള്ള സമ്പത്തു കൊണ്ടോ സ്വര്‍ണവും വെള്ളിയും കൊണ്ടോ
 അല്ല ഒരാള്‍ സമ്പന്നനാകുന്നതെന്ന് Adam Smith അഭിപ്രായപ്പെടുന്നു.

ലോക ജനസംഖ്യയില്‍ മഹാഭുരിപക്ഷവും തൊഴിലാളികള്‍ എന്നിരിക്കെ തൊഴിലിന്‍റെ
മഹത്വം ഉയര്‍ത്തിപ്പിടിച്ച് 8 മണിക്കൂര്‍ തൊഴില്‍ നിജപ്പെടുത്തിയെങ്കില്‍ എന്തു കൊണ്ട്
ആധുനിക മനുഷ്യന്‍റെ തൊഴില്‍ സ്ഥിരത ഇന്നും തുലാസില്‍ തുങ്ങുന്നു എന്നു ചിന്തിക്കാനുള്ള
അവസരം കൂടിയാണ് മെയ്‌ 1

``സര്‍വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍, ശക്തരാകുവിന്‍`` എന്നു പണ്ടാരോ
വിളിച്ചു പറഞ്ഞതിന് ഇന്നും ഏറെ പ്രസക്തിയുണ്ടെന്ന് എല്ലാവരെയും അനുസ്മരിപ്പിക്കട്ടെ.
ഭുമുഖത്ത്  എല്ലാ മനുഷ്യരും തോഴിലെന്ന പൊരുളുകൊണ്ടാണ്‌ വാഴുന്നതെന്ന് നിസംശയം
പറയാനാകും. ഇന്ന് തൊഴില്‍ അന്വേഷക വര്‍ഗം ആഗോള സാമ്പത്തിക ക്രമം പൊളിചെഴുതാനുള്ള
 ശംഖനാദം മുഴക്കുന്നുണ്ടോ എന്നു സംശയിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും തൊഴിലാളി ദിനാശംസകള്‍.

                                                                                                                                    V .K   (Kunjaappu )